മെഡൽ ഒരു വിജയം അകലെ, പ്രീക്വാര്‍ട്ടര്‍ കടന്ന് ലവ്‍ലീന ബോര്‍ഗോഹൈന്‍

Sports Correspondent

പാരിസ് ഒളിമ്പിക്സിലെ വനിത ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി ലവ്‍ലീന ബോര്‍ഗോഹൈന്‍. 75 കിലോ വിഭാഗത്തിൽ നോര്‍വേയിൽ നിന്നുള്ള സുന്നിവ ഹോഫ്സ്റ്റാഡിനെ 5-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ലവ്‍ലിീനയുടെ എതിരാളി ജൂനിയര്‍ ലോക ചാമ്പ്യനാണ്.

Lovlinaborgohain

ക്വാര്‍ട്ടറിൽ വിജയം നേടാനായാൽ ഇന്ത്യയ്ക്ക് ഒരു മെഡൽ ഉറപ്പിക്കുവാന്‍ ബോര്‍ഗോഹൈന് സാധിയ്ക്കും. ലോക ഒന്നാം റാങ്ക് താരം ചൈനയുടെ ലി ഖിയാന്‍ ആണ് ക്വാര്‍ട്ടറിൽ ലവ്‍ലീനയുടെ എതിരാളി.