റൗണ്ട് ഓഫ് 16ൽ കടന്ന് ബെര്‍ത്ത്ഡേ ഗേള്‍ ശ്രീജ അകുല

Sports Correspondent

Sreejaakula
Download the Fanport app now!
Appstore Badge
Google Play Badge 1

പാരിസ് ഒളിമ്പിക്സിലെ ടേബിള്‍ ടെന്നീസ് വനിത വിഭാഗത്തിൽ റൗണ്ട് ഓഫ് 16ൽ കടന്ന് ഇന്ത്യയുടെ ശ്രീജ അകുല. ഇന്ന് തന്റെ ജന്മദിനത്തിൽ സിംഗപ്പൂരിന്റെ ജിയാന്‍ സെംഗിനെതിരെ 4-2 എന്ന സ്കോറിനാണ് വിജയം ഇന്ത്യന്‍ താരം കൈവശമാക്കിയത്.

Sreejaakula

ശ്രീജ ആദ്യ ഗെയിം പിന്നിൽ പോയപ്പോള്‍ രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ ഇന്ത്യന്‍ താരം മേൽക്കൈ നേടി. മൂന്നും നാലും ഗെയിമുകളിൽ വലിയ മേൽക്കൈ നേടി 3-1ന്റെ ലീഡ് മത്സരത്തിൽ ശ്രീജ നേടിയെങ്കിലും സിംഗപ്പൂര്‍ താരം അഞ്ചാം ഗെയിം സ്വന്തമാക്കി തിരിച്ചുവരവ് നടത്തി.

ഒപ്പത്തിനൊപ്പം പോരാടിയ ആറാം ഗെയിമിൽ ഇരു താരങ്ങളും 10-10ൽ എത്തി. അടുത്ത രണ്ട് പോയിന്റുകള്‍ നേടി ശ്രീജ മത്സരം സ്വന്തമാക്കി. സ്കോര്‍: 9-11, 12-10, 11-4, 11-5, 10-12, 12-10.