ആഴ്‌സണൽ വണ്ടർകിഡ് ചിഡോ ഒബി-മാർട്ടിൻ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ

Newsroom

Picsart 24 07 31 15 12 07 765
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്‌സണൽ വണ്ടർകിഡ് ചിഡോ ഒബി-മാർട്ടിനെ സ്വന്തമാക്കി. ആഴ്സണൽ നൽകിയ പുതിയ ഓഫർ നിരസിച്ചാണ് 16കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നത്. യുണൈറ്റഡിന്റെ ട്രെയിനിംഗ് ഗ്രൗണ്ടിൽ കഴിഞ്ഞ ആഴ്ച എത്തിയ ഒബി മാർട്ടിൻ ക്ലബ് മാനേജ്മെന്റുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ സൈനിംഗിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 07 20 15 53 52 890

കഴിഞ്ഞ സീസണിൽ ലിവർപൂളിൻ്റെ അണ്ടർ-16 ടീമുകൾക്കെതിരായ ഒരു മത്സരത്തിൽ ഒബി-മാർട്ടിൻ 10 ഗോളുകൾ നേടി ശ്രസ്ഷ നേടിയിരുന്നു. യുവതാരം എല്ലാ മത്സരങ്ങളിലും നിന്നായി കഴിഞ്ഞ സീസണിൽ 32 ഗോളുകൾ നേടി.

ആഴ്‌സണലിന് ഈ ഡെന്മാർക്ക് യൂത്ത് ഇൻ്റർനാഷണലിനെ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. 16കാരനായ താരത്തിന് ഡെന്മാർക്കിന് മാത്രമല്ല ഇംഗ്ലണ്ടിനായി കളിക്കാനും അർഹതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഈ സീസണിൽ തന്നെ ഫസ്റ്റ് ടീമിന്റെ ഭാഗമായി മാറ്റാൻ ശ്രമിക്കും എന്നാണ് വാർത്തകൾ.