മഴ മാറി.. വിജയ ലക്ഷ്യവും!! ഇന്ത്യക്ക് ജയിക്കാൻ 8 ഓവറിൽ 78!!

Newsroom

Picsart 24 07 28 22 44 19 372
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് ജയിക്കാൻ 78 റൺസ്. മഴ കാരണം ടാർഗറ്റ് ഇപ്പോൾ മാറ്റിയിരിക്കുകയാണ്. നേരത്തെ ശ്രീലങ്ക 161 റൺസ് ആയിരുന്നു എടുത്തിരുന്നത്. ഇന്ത്യ ചെയ്സ് ആരംഭിച്ചപ്പോൾ തന്നെ മഴ എത്തിയിരുന്നു. 6 റൺസ് എടുത്ത് നിൽക്കെ ആണ് ഇന്ത്യ കളി നിർത്തിവെക്കേണ്ടി വന്നത്.

Picsart 24 07 28 22 44 35 329

ഇപ്പോൾ മഴ മാറി കളി പുനരാരംഭിക്കുമ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 8 ഓവറിൽ 78 ആക്കി ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം പുതുക്കി. ഇനി 45 പന്തിൽ നിന്ന് 72 റൺസ് ആണ് ഇന്ത്യക്ക് വേണ്ടത്. ആകെ 2 ഓവർ മാത്രമെ പവർ പ്ലേ ഉണ്ടാവുകയുള്ളൂ. ഇപ്പോൾ സഞ്ജുവും ജയ്സ്വാളും ആണ് ക്രീസിൽ ഉള്ളത്.