നാപ്പോളി താരം ജെസ്പർ ലിൻഡ്സ്ട്രോമിൻ്റെ സൈനിംഗ് എവർട്ടൺ പൂർത്തിയാക്കി. ലോണിൽ ആണ് ഡെൻമാർക്ക് ഇൻ്റർനാഷണൽ എവർട്ടണിൽ എത്തുന്നത്. അടുത്ത സമ്മറിൽ ഈ നീക്കം ശാശ്വതമാക്കാനുള്ള ഒരു ഓപ്ഷനും കരാറിൽ ഉൾപ്പെടുന്നു.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ എവർട്ടൺ ക്ലബ്ബിൻ്റെ നാലാമത്തെ സൈനിംഗാണ് ലിൻഡ്സ്ട്രോം. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ലിൻഡ്സ്ട്രോം അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ്.
ഡെൻമാർക്കിലെ ടാസ്ട്രപ്പിൽ ജനിച്ച 24-കാരനായ ലിൻഡ്സ്ട്രോം 18ആം വയസ്സിൽ ബ്രണ്ട്ബിയ്ക്കൊപ്പം തൻ്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു. രണ്ട് സീസണുകൾക്ക് ശേഷം ഫ്രാങ്ക്ഫർട്ടിലേക്ക് മാറി. അവിടെ നിന്നാണ് നാപോളിയിൽ എത്തിയത്. 16 മത്സരങ്ങൾ ഡെന്മാർക്കിനായി കളിച്ചിട്ടുണ്ട്.