ദുഷ്മന്ത ചമീര ഇന്ത്യക്ക് എതിരായ പരമ്പരയിൽ കളിക്കില്ല

Newsroom

ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ നിന്ന് ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ദുഷ്മന്ത ചമീര പുറത്തായി. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണമാണ് ചമീര ടീമിൽ നിന്ന് പിന്മാറേണ്ടി വന്നത്. “ചമീരയ്ക്ക് ബാധിച്ച ബ്രോങ്കൈറ്റിസ്, ശ്വാസകോശ സംബന്ധമായ അണുബാധ എന്നിവയിൽ നിന്ന് താരം ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല‌. അതിനാൽ അദ്ദേഹം T20I പരമ്പരയുടെ ഭാഗമാകില്ല.” ശ്രീലങ്ക ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ചമീര 24 07 24 23 56 37 661

ശ്രീലങ്ക ചമീരക്ക് പകരം അസിത ഫെർണാണ്ടോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഇന്നലെയാണ് ഞങ്ങൾക്ക് റിപ്പോർട്ടുകൾ തിരികെ ലഭിച്ചത്, ഇന്ത്യക്കെതിരായ ടി20 ഐകളും ഏകദിനങ്ങളും അദ്ദേഹത്തിന് (ദുഷ്മന്ത ചമീര) നഷ്ടമാകും.” ശ്രീലങ്കയുടെ ചീഫ് സെലക്ടർ ഉപുൽ തരംഗ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

32 കാരനായ ചമീര, ശ്രീലങ്കയ്‌ക്കായി ടി20യിൽ ഇതുവരെ 8.09 ഇക്കോണമിയിൽ 55 വിക്കറ്റുകൾ നേടിയിട്ടുണ്ട്.