കേരള ഫുട്ബോൾ രംഗത്തിന് ശുഭ വാർത്ത. കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ആയ ശ്രീ അനിൽ കുമാർ പി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്തേക്ക്. എ ഐ എഫ് എഫ് അവരുടെ പുതിയ ജനറൽ സെക്രട്ടറിയായി അനിൽ കുമാറിനെ നിയമിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
AIFF-ന്റെ മുൻ ജനറൽ സെക്രട്ടറി ആയിരുന്ന ഷാജി പ്രഭാകരനെ നേരത്തെ എ ഐ എഫ് എഫ് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന് പകരമാണ് അനിൽ കുമാർ എത്തുന്നത്. കേരള ഫുട്ബോളിനെ ദീർഘകാലമായി നയിക്കുന്ന വ്യക്തിത്വമാണ് അനിൽ കുമാർ. കേരള ഫുട്ബോളിലെ വലിയ മാറ്റങ്ങളുടെ എല്ലാൻ പിറകിൽ പ്രവർത്തിച്ചത് അദ്ദേഹമായിരുന്നു. അനിൽ കുമാർ ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്തേക്ക് എത്തുന്നത് കേരള ഫുട്ബോൾ രംഗത്തിനും ഊർജ്ജം നൽകുന്ന വാർത്തയാണ്.
ഇപ്പോൾ ആക്ടിംഗ് സെക്രട്ടറി ആയ സത്യനാരായണം എ ഐ എഫ് എഫ് അസിസ്റ്റന്റ് സെക്രട്ടറി ആയി തുടരും.