ഫ്രാൻസിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ ഒലിവിയർ ജിറൂഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്ന് താരം ഔദ്യോഗികമായി തന്റെ വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചു. തന്റെ ക്ലബ് കരിയർ താരം തുടരും. ഇപ്പോൾ എംഎൽഎസിൽ LAFC-യിലേക്ക് പോകുന്ന താരം ഇനി അവിടെയാകും ഫുട്ബോൾ കളിക്കുക.
യൂറോപ്യൻ ചാമ്പ്യൻഷിപ്പോടെ ഫ്രാൻസിനൊപ്പം ഉള്ള തന്റെ യാത്ര അവസാനിക്കും എന്ന് ജിറൂഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. “ഞാൻ ഭയപ്പെട്ടിരുന്ന നിമിഷം വന്നിരിക്കുന്നു. ഫ്രഞ്ച് ടീമിനോട് വിടപറയാനുള്ള നിമിഷം,” 37 കാരനായ ജിറൂഡ് തിങ്കളാഴ്ച തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.
ഫ്രാൻസിനായി 137 തവണ കളിച്ച ജിറൂഡ് 57 ഗോളുകൾ നേടി. ഫ്രാൻസിനായി എറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്.ലോറൻ്റ് ബ്ലാങ്ക് പരിശീലകനായിരിക്കെ, 2011-ൽ അമേരിക്കയ്‌ക്കെതിരെയാണ് ജിറൂഡ് തൻ്റെ ഫ്രാൻസിനായുള്ള അരങ്ങേറ്റം നടത്തിയത്. 2018-ൽ ഫ്രാൻസിൻ്റെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു.