പാരിസ് ഒളിമ്പിക്സ് 2024ൽ പിവി സിന്ധുവിനുമെച് എസ് പ്രണോയിക്കും തുടക്കൻ എളുപ്പമാകും. ഇന്ന് നടന്ന ഗ്രൂപ്പ് തിരഞ്ഞെടുപ്പിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെ ആണ് അവർക്ക് ലഭിച്ചത്. ബാഡ്മിൻ്റൺ വേൾഡ് ഫെഡറേഷൻ (BWF) ഒളിമ്പിക് ഗെയിംസിൻ്റെ ഭാഗമാകുന്ന കായിക ഇനങ്ങളിൽ നാലെണ്ണത്തിൻ്റെ നറുക്കെടുപ്പ് ഇന്ന് നടത്തി. പുരുഷ ഡബിൾസിന്റെ നറുക്കെടുപ്പ് പിന്നീട് നടത്തും.
റിയോയിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ പിവി സിന്ധു വനിതാ സിംഗിൾസിൽ പത്താം സീഡും പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയ് 13ാം സീഡുമാണ്. ലോക 75-ാം നമ്പർ താരം എസ്തോണിയയുടെ ക്രിസ്റ്റിൻ കുബ, പാക്കിസ്ഥാൻ്റെ ഫാത്തിമത്ത് നബാഹ അബ്ദുൾ റസാഖ് എന്നിവർക്കൊപ്പമാണ് സിന്ധു ഗ്രൂപ്പിൽ ഉള്ളത്.
അതേസമയം, എച്ച്എസ് പ്രണോയ് വിയറ്റ്നാമിൻ്റെ ലെ ഡുവോ ഫാറ്റിനും ജർമ്മനിയുടെ ഫാബിയൻ റോത്തിനും ഒപ്പം ആണ് ഗ്രൂപ്പിൽ ഉള്ളത്. പുരുഷ സിംഗിൾസിൽ മൂന്നാം സീഡ് ആയ ജൊനാഥൻ ക്രിസ്റ്റിയ്‌ക്കൊപ്പം ഗ്രൂപ്പിൽ ഇടം നേടിയ ലക്ഷ്യ സെന്നിന് കാര്യങ്ങൾ എളുപ്പമാകില്ല.