അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ തീരുമാനം ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല എന്ന് തന്നെ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ. 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ടൂർണമെൻ്റ് ഏഷ്യ കപ്പ് നടത്തിയതു പൊലെ ഹൈബ്രിഡ് ആയി നടത്തണം എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആവശ്യം.
ദുബായിലോ ശ്രീലങ്കയിലോ ഇന്ത്യയുടെ മത്സരങ്ങൾ സംഘടിപ്പിക്കാൻ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെടും. നേരത്തെ പാകിസ്താൻ ഏഷ്യാ കപ്പിന് ആതിഥ്യം വഹിച്ചപ്പോൾ ഇന്ത്യയുടെ മത്സരങ്ങൾ ഫൈനൽ ഉൾപ്പെടെ ശ്രീലങ്കയിൽ ആയിരുന്നു നടത്തിയിരുന്നത്. ചാമ്പ്യൻസ് ട്രോഫിയും ഇങ്ങനെ നടത്താൻ പാകിസ്താൻ സമ്മതിക്കേണ്ടി വരും.