മുൻ ഫാസ്റ്റ് ബൗളർമാരായ സഹീർ ഖാൻ ഇന്ത്യ ടീമിന്റെ ബൗളിംഗ് പരിശീലകൻ ആകും എന്ന് റിപ്പോർട്ട്. ഗൗതം ഗംഭീറിന്റെ പുതിയ കോച്ചിംഗ് ടീമിൽ സഹീർ ഖാനെ ഉൾപ്പെടുത്താൻ ബി സി സി ഐ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. സഹീർ ഖാൻ പരിശീലകനായി എത്തിയില്ല എങ്കിൽ മറ്റൊരു മുൻ ബൗളർ ആയ ലക്ഷ്മിപതി ബാലാജിയെ ഇന്ത്യ പരിഗണിക്കും.
കാലാവധി പൂർത്തിയാക്കിയ ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിംഗ് കോച്ച് പരസ് മാംബ്രെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഇടംകൈയ്യൻ പേസർമാരിൽ ഒരാളാണ് സഹീർ ഖാൻ. ഇന്ത്യക്ക് ആയി 92 മത്സരങ്ങളിൽ നിന്ന് 311 ടെസ്റ്റ് വിക്കറ്റുൾ ഉൾപ്പെടെ ആകെ 309 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 610 വിക്കറ്റുകൾ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്.
സഹീർ ഖാനെ ബൗളിംഗ് കോച്ചായും അഭിഷേക് നായറെ അസിസ്റ്റന്റ് കോച്ചായും എത്തിക്കാൻ ആണ് ഗംഭീർ ആഗ്രഹിക്കുന്നത്.