കൊളംബിയക്ക് എതിരായ മത്സരത്തിൽ ബ്രസീലിന് അനുകൂലമായ പെനാൾട്ടി വിധിക്കാത്തത് തെറ്റായി എന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ അതോറിറ്റി ആയ CONMEBOL സമ്മതിച്ചു. ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ആണ് VAR തീരുമാനത്തിലെ തെറ്റ് അധികൃതർ ഏറ്റുപറഞ്ഞത്. മത്സരത്തിൽ ആദ്യ പകുതിയിൽ വിനീഷ്യസിനെ ഫൗൾ ചെയ്തതിന് ആയിരുന്നു പെനാൾട്ടി വിളിക്കേണ്ടിയിരുന്നത്.
ഓൺ ഫീൽഡ് റഫറിയും വാർ റഫറിയും പെനാൾട്ടി ഉണ്ടെന്ന് വിധിച്ചില്ല. എന്നാൽ റീപ്ലേയിൽ വിനീഷ്യസ് ഫൗൾ ചെയ്യപ്പെട്ടതായി കാണാൻ ആകുന്നുണ്ടായിരുന്നു. ഫൗൾ നടന്നിട്ടുണ്ട് എന്നും എന്നാൽ അത് വാർ പരിശോധനയിൽ അവർക്ക് കണ്ടെത്താൻ കഴിയാത്തത് തെറ്റാണെന്നും CONMEBOL ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വാർ പരിശോധനയിൽ ശരിയായ ആങ്കിൾ അല്ല ഉപയോഗിച്ചത് എന്നും പ്രസ്താവനയിൽ പറയുന്നു. മത്സരം 1-1 എന്ന സ്കോറിന് ആയിരിന്നു ഇന്ന് അവസാനിച്ചത്.