യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ ഞെട്ടിച്ച് ജോർജിയ. യൂറോ കപ്പിൽ ഇത്തവണ കളിക്കുന്നതിൽ ഏറ്റവും താഴെ ഫിഫ റാങ്കിംഗ് ഉള്ള ജോർജിയ ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് പോർച്ചുഗലിനെ തോൽപ്പിച്ചത്. ഈ വിജയത്തോടെ ജോർജിയ പ്രീക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പായിരുന്നു എന്നത് കൊണ്ട് തന്നെ നിരവധി താരങ്ങൾക്ക് വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇന്ന് ഇറങ്ങിയത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ എന്നിവർ ഒന്നും ഇന്ന് ഉണ്ടായിരുന്നില്ല. റൊണാൾഡോ എന്നാൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.
ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ജോർജിയ ലീഡ് എടുത്തു. അന്റോണിയോ സിൽവ ഒരു പന്ത് നഷ്ടപ്പെടുത്തിയത് ആണ് പോർച്ചുഗലിന് വിനയായത്. നല്ല നീക്കം ക്വരക്ഷേലിയയിലൂടെ ജോർജിയ വലയിൽ എത്തിച്ചു. സ്കോർ 1-0.
ഈ ഗോളിന് മറുപടി നൽകാനായി പോലും ഒരു നല്ല നീക്കം പോർച്ചുഗൽ നടത്തിയില്ല. രണ്ടാം പകുതിയിൽ ഒരു പെനാട്ടിയിലൂടെ ജോർജിയ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. മികോടഡ്സെ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. താരത്തിന്റെ ഈ യൂറോ കപ്പിലെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. സ്കോർ 2-0
റൊണാൾഡോ ഇന്ന് 66ആം മിനുട്ട് വരെ മാത്രമെ കളിച്ചുള്ളൂ. ഈ പരാജയം പോർച്ചുഗലിന്റെ ടേബിളിലെ സ്ഥാനം മാറ്റിയീല്ല. എന്നാൽ ജോർജിയ 4 പോയിന്റുമായി ഈ ജയത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി.