ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ആരംഭിക്കുന്ന സിംബാബ്‌വെക്ക് എതിരായ ടി20 പരമ്പരയിൽ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആകും എന്ന് സൂചന. ലോകകപ്പിൽ ഇന്ത്യയുടെ റിസേർവ്സ് ടീമിൽ ഉണ്ടായിരുന്ന് ഗില്ലിനെ ഇന്ത്യയുടെ ചുമതല ഏൽപ്പിക്കാൻ ആണ് ബി സി സി ഐ ആലോചിക്കുന്നത്. ഈ കഴിഞ്ഞ ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയിരുന്നു ഗിൽ. എന്നാൽ ഗില്ലിന് കീഴിൽ അത്ര നല്ല പ്രകടനമായുരുന്നില്ല ഗുജറാത്ത് കാഴ്ചവെച്ചത്.
ടി20യിൽ ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ആയി കണ്ടിരുന്ന ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ ഉള്ള താരങ്ങൾക്ക് സിംബാബ്‌വെ പരമ്പരയിൽ വിശ്രമം നൽകാൻ ആണ് ഇന്ത്യ ആലോചിക്കുന്നത്. ലോകകപ്പിൽ കളിച്ച ഭൂരിഭാഗവും സിംബാബ്‌വെ പരമ്പരയിൽ ഉണ്ടാകില്ല. മലയാളി താരം സഞ്ജു സാംസൺ സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ സാധ്യതയുണ്ട് എന്ന് നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ സഞ്ജുവിനും ചിലപ്പോൾ വിശ്രമം നൽകുമോ അതോ താരം സിംബാബ്‌വെക്ക് എതിരെ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. സഞ്ജു, ജയ്സ്വാൾ തുടങ്ങിയവർ ടീമിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. അടുത്ത ദിവസങ്ങളിൽ ഇന്ത്യ സിംബാബ്‌വെക്ക് എതിരായുള്ള ടീം പ്രഖ്യാപിക്കും.