ഡഗ്ലസ് ലൂയിസിനെ യുവൻ്റസിന് വിൽക്കാൻ ആസ്റ്റൺ വില്ല തീരുമാനിച്ചു. ഇതിനായി ഇരു ക്ലബുകളും തമ്മിൽ സമ്പൂർണ്ണ ധാരണയിൽ എത്തി. താരത്തിനു പകരം യുവന്റസ് സാമുവൽ ഐലിംഗ്-ജൂനിയറിജെയും എൻസോ ബാരെനെച്ചിയെയും ഒപ്പം 28 മില്യൺ യൂറോയും വില്ലയ്ക്ക് നൽകും.
യുവൻ്റസ് ലൂയിസിനായി ഏകദേശം 50 മില്യൺ യൂറോ നൽകുമെന്നും സഹ മിഡ്ഫീൽഡർമാരായ ഐലിംഗ്-ജൂനിയറിനും ബാരെനെച്ചിയയ്ക്കും വേണ്ടി 22 മില്യൺ യൂറോ തിരികെ വാങ്ങും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വില്ലയിലേക്ക് പോകുന്ന ജോഡികൾ അടുത്തയാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയരാകും. അഞ്ച് വർഷത്തെ കരാറിൽ ഒപ്പിടുകയും ചെയ്യും.
26 കാരനായ ലൂയിസ് കഴിഞ്ഞ സീസണിൽ 35 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയിരുന്നു. ആസ്റ്റൺ വിക്ല ലീഗിൽ നാലാം സ്ഥാനത്തെത്തിയതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 20 കാരനായ ഇലിംഗ്-ജൂനിയർ നാല് വർഷം മുമ്പ് ചെൽസിയിൽ നിന്ന് ആണ് യുവൻ്റസിൽ ചേർന്നത്. വിങ്ങറായ താരം 2023-24 സീസണിൽ 27 മത്സരങ്ങൾ കളിച്ചു. 23-കാരനായ ബാരെനെച്ചിയ ഫ്രോസിനോണിൽ ലോണിൽ കഴിഞ്ഞ സീസൺ ചെലവഴിക്കുകയും 39 മത്സരങ്ങളിൽ അവുടെ ഫീച്ചർ ചെയ്യുകയും ചെയ്തു.