യൂറോ കപ്പിൽ ഗോളിൽ മാത്രമല്ല അസിസ്റ്റിലും റൊണാൾഡോ കിംഗ്!!

Newsroom

Picsart 24 06 22 23 50 07 174
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഗോളിൽ മാത്രമല്ല അസിസ്റ്റിലും ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് തുർക്കിക്ക് എതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ അസിസ്റ്റ് ചെയ്തതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരമായി മാറി. ഇന്നത്തെ അസിസ്റ്റ് റൊണാൾഡോയുടെ യൂറോ കപ്പ് കരിയറിലെ എട്ടാമത്തെ അസിസ്റ്റ് ആയിരുന്നു. ഇത്രയും അസിസ്റ്റ് നേടിയ വേറെ ഒരു താരവും യൂറോകപ്പിൽ ഇല്ല.

റൊണാൾഡോ 24 06 22 23 21 54 262
റൊണാൾഡോ ബ്രൂണോയ്ക് നൽകിയ അസിസ്റ്റ്

ചെക് റിപബ്ലിക് താരം പൊബോർസ്കിയെ ആണ് റൊണാൾഡോ മറികടന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരവുമാണ്. യൂറോ കപ്പിൽ 14 ഗോളുകൾ റൊണാൾഡോയുടെ പേരിലുണ്ട്. യൂറോപ്പിലെ പ്രധാന ടൂർണമെന്റ് ആയ ചാമ്പ്യൻസ് ലീഗിലും റൊണാൾഡോ തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും അടിച്ച താരം. ഇന്ന് റൊണാൾഡോ ഉൾപ്പെടെ ആകെ 3 ഗോളുകൾ പോർച്ചുഗൽ അടിച്ചു. 3-0ന് തുർക്കിയെ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പ് പ്രീക്വാർട്ടർ ഉറപ്പിച്ചു.