ബുമ്രയും ഇന്ത്യൻ ബൗളിംഗും വേറെ ലെവൽ!! അഫ്ഗാനെതിരെ 47 റൺസ് വിജയം

Newsroom

അഫ്ഗാനിസ്ഥാന് എതിരായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്ക് 59 റൺസിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 182 എന്ന വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്താന് ആകെ 134 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. 26 റൺസ് എടുത്ത അസ്മതുള്ള ആണ് അഫ്ഗാന്റെ ടോപ് സ്കോറർ ആയത്.

ഇന്ത്യ 24 06 20 23 25 59 103

ഇന്ത്യക്ക് ആയി ബുമ്രയും അർഷ്ദീപും 3 വിക്കറ്റും കുൽദീപ് 2 വിക്കറ്റും ജഡേജ, അക്സർ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ബുമ്ര 4 ഓവറിൽ 7 റൺ മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് എടുത്തത്. ഇനി ബംഗ്ലാദേശും ഓസ്ട്രേലിയയും ആണ് ഇന്ത്യയുടെ സൂപ്പർ 8ലെ ബാക്കി എതിരാളികൾ.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 181 റൺസ് എടുത്തിരുന്നു. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ എല്ലാം പരാജയപ്പെട്ട മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സ് ആണ് നിർണായകമായത്. ഈ ലോകകപ്പിൽ മുൻ മത്സരങ്ങളിൽ കണ്ടതുപോലെ ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോടിയായ വിരാട് കോഹ്ലി – രോഹിത് ശർമ്മ സഖ്യം ഇന്നും പരാജയപ്പെടുന്നതാണ് തുടക്കത്തിൽ തന്നെ കണ്ടത്.

ഇന്ത്യ 24 06 20 21 43 39 542

11 റൺ മാത്രമാണ് ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ പിറന്നത്. 13 പന്തിൽ എട്ട് റൺസ് എടുത്ത രോഹിത് ശർമ്മയാണ് ആദ്യം തന്നെ പുറത്തായത്. പിന്നാലെ 20 റൺസ് എടുത്ത പന്തും 24 റൺസ് എടുത്ത വിരാട് കോഹ്ലിയും പുറത്തായി. ഏഴ് പന്തിൽ 10 റൺസ് മാത്രം എടുത്ത് ശിവം ദൂബെ ഇന്നും നിരാശപ്പെടുത്തി. എങ്കിലും ഒരു ഭാഗത്ത് സൂര്യകുമാർ യാദവ് തൻറെ പതിവ് ശൈലിയിൽ ആക്രമിച്ചു തന്നെ കളിക്കുന്നുണ്ടായിരുന്നു.

സൂര്യകുമാർ യാദവ് 28 പന്തിൽ 53 ആണ് പുറത്തായത് മൂന്ന് സിക്സും 5 ഫോറും സൂര്യകുമാർ യാദവിന്റെ ഉണ്ടായിരുന്നു 32 റൺസ് എടുത്ത് ഹാർദിക് പാണ്ഡെയും ഇന്ത്യയുടെ സ്കോർ 160 കടക്കാൻ സഹായിച്ചു. 26 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് എടുത്ത റാഷിദ് ഖാനാണ് അഫ്ഗാൻ ബൗളർമാറിൽ ഏറ്റവും തിളങ്ങിയത്.