മെക്സിക്കൻ ക്യാപ്റ്റൻ എഡ്സൺ അൽവാരസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മിഡ്ഫീൽഡിലേക്ക് വെസ്റ്റ് ഹാം യുണൈറ്റഡ് കളിക്കാരനായ എഡ്സൺ ആൽവരസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഇതിനായുള്ള ചർച്ചകൾ യുണൈറ്റഡ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. കാസെമിറോയും ക്രിസ്റ്റ്യൻ എറിക്‌സണും ക്ലബ് വിടും എന്നാതിനാൽ മിഡ്ഫീൽഡിൽ പുതിയ താരങ്ങളെ എത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 06 20 09 01 57 739

മൈനുവും സ്കോട്ട് മക്‌ടോമിനയും മാത്രമാണ് അടുത്ത സീസണിൽ യുണൈറ്റഡിൽ ഉണ്ടാകും എന്ന് ഉറപ്പുള്ള മധ്യനിര താരങ്ങൾ. മധ്യനിരയിലും സെൻട്രൽ ഡിഫൻസിലും കളിക്കാൻ കഴിയുന്ന താരമാണ് എഡ്‌സൺ അൽവാരസ്. മുമ്പ് അയാക്സിൽ ടെൻ ഹാഗിനു കീഴിൽ കളിച്ചിട്ടുണ്ട്. അന്ന് ടെൻ ഹാഗ് ആയിരുന്നു താരത്തെ അയാക്സിൽ എത്തിച്ചിരുന്നത്.

വെസ്റ്റ് ഹാമിൽ ഇപ്പോൾ താരത്തിന് 2028 വരെ നീണ്ടുനിൽക്കുന്ന കരാർ ഉണ്ട്. അതുകൊണ്ട് തന്നെ വലിയ തുക നൽകിയാലെ വെസ്റ്റ് ഹാം ആൽവരസിനെ വിട്ടു നൽകുകയുള്ളൂ.