ചരിത്രം കുറിച്ച് നീരജ് ചോപ്ര. ഫിൻലൻഡിലെ തുർകുവിൽ നടന്ന പ്രശസ്തമായ പാവോ നൂർമി ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര സ്വർണ്ണ മെഡലോടെ ഇവിടെ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. ലോകത്തെ ഏറ്റവും മികച്ച എട്ട് ടാലന്റുകൾ മത്സരിച്ച ഫീൽഡിൽ 85.97 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്.
26 കാരനായ ടോണി കെരാനെൻ 84.19 മീറ്റർ വ്യക്തിഗത മികച്ച ശ്രമത്തോടെ വെള്ളി നേടി. ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, കെഷോർൺ വാൽക്കോട്ട് എന്നിവരെ യുവതാരം പിറകിലാക്കി.
തുടക്കത്തിൽ നീരജ് ചോപ്ര 83.62 മീറ്റർ എറിഞ്ഞ് മുന്നിൽ എത്തി എങ്കിലും 83.96 മീറ്റർ എറിഞ്ഞ് ഒലിവർ ഹെലാൻഡർ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയർത്തി. തൻ്റെ മൂന്നാം ശ്രമത്തിൽ 85.97 മീറ്റർ എറിഞ്ഞാണ് നീരജ് ലീഡ് തിരിച്ചുപിടിച്ചത്.
NEERAJ CHOPRA ഇന്നത്തെ ത്രോ:
1. 83.62m
2. 83.45m
3. 85.97m
4. 82.21m
5. Foul
6.82.87m