ഫിഫ ലോകകപ്പ് യോഗ്യത, ഖത്തറിനെ ഇന്ത്യ വിറപ്പിച്ച ആദ്യ പകുതി, ഒരു ഗോളിന് മുന്നിൽ

Newsroom

Picsart 24 06 11 22 02 33 554
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. ഇന്ന് ഖത്തറിൽ വച്ച് നടക്കുന്ന മത്സരത്തിൽ ആദ്യപകുതിയിൽ എതിരാത്ത ഒരു ഗോളിനാണ് ഇന്ത്യ മുന്നിൽ നിൽക്കുന്നത്. ഇന്ത്യ ആദ്യ പകുതിയിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. തുടരെ ആക്രമണങ്ങൾ നടത്തി ഖത്തർ പ്രതിരോധത്തെ മുൾമുനയിൽ നിർത്താൻ ഇന്ത്യക്കായി.

ഇന്ത്യ 24 06 11 22 02 12 504

നിരവധി അവസരങ്ങളിൽ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ ഫിനിഷിംഗ് മോശമായതുകൊണ്ട് മാത്രമാണ് ആദ്യ പകുതിയിൽ കളി ഒരു ഗോളിൽ ഒതുങ്ങി പോയത്. ചാങ്ങ്ത്തെ മൻവീർ സിംഗ് റഹിം അലി തുടങ്ങിയവരെല്ലാം ഖത്തർ ഡിഫൻസിന് തുടരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു.

മൺവീർ സിംഗിന്റെ ഒരു ഗംഭീര ഷോട്ട് മികച്ച സേവിലൂടെ ഖത്തർ ഗോൾകീപ്പർ ഷെഹാബ് രക്ഷിച്ചു. ആ ഷോർട്ടിന്റെ റീബൗണ്ടിൽ നിന്ന് ഗോൾ നേടാൻ ചാങ്തെക്ക് അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. അതിനുശേഷം ചാങ്തെയുടെ ഒരു പാസിൽ നിന്ന് റഹീൽ അലിക്ക് ഗോൾമുഖത്ത് ഒരു അവസരം കിട്ടിയെങ്കിലും താരത്തിന്റെ ജഡ്ജിങ് പാളി. ഇതും കഴിഞ്ഞാണ് 37ആം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ ഗോൾ വന്നത്.

ചാങ്തെ ആണ് ഒരു മികച്ച ഫിനിഷിലൂടെ ഖത്തർ വല കുലുക്കിയത്. ഇതിനു ശേഷവും ഇന്ത്യ തന്നെ മികച്ചു നിന്നു. ഈ പ്രകടനം രണ്ടാം പകുതിയിലും തുടരാൻ ആയാൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാം.