ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാൻ ബെഞ്ചമിൻ സെസ്കോ ഇല്ല. 21 കാരനായ സ്ലൊവാനിയൻ മുന്നേറ്റനിര താരം ഈ വർഷം കൂടി ബുണ്ടസ് ലീഗയിൽ തുടരും എന്നു ഏതാണ്ട് ഉറപ്പായി. സെസ്കോ ഉടൻ ആർ.ബി ലൈപ്സിഗിൽ പുതിയ കരാർ ഒപ്പ് വെക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ താരത്തിന് ആയി വമ്പൻ പ്രീമിയർ ലീഗ് ടീമുകൾ ആയ ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ രംഗത്ത് വന്നിരുന്നു.
താരവും ആയുള്ള ചർച്ചകൾക്ക് ശേഷം ആഴ്സണൽ ഏതാണ്ട് താരവും ആയി കരാർ ധാരണയിൽ എത്തുമെന്ന് സൂചനകൾ വന്നിരുന്നു. എന്നാൽ തന്റെ കരിയറിനും മുന്നോട്ടുള്ള പ്രയാണത്തിനും ഒരു വർഷം കൂടി ജർമ്മനിയിൽ തുടരുകയാണ് നല്ലത് എന്ന തീരുമാനത്തിൽ താരം എത്തുക ആയിരുന്നു. സെസ്കോക്ക് ആയി മികച്ച പുതിയ കരാർ ആണ് ലൈപ്സിഗ് മുന്നോട്ട് വെക്കുക, കരാറിൽ താരത്തിന് ക്ലബ് താൽപ്പര്യമുള്ള സമയത്ത് ക്ലബ് വിടാനുള്ള വ്യവസ്ഥയും ഉണ്ടാവും എന്ന സൂചനയുണ്ട്.