ഗോകുലം കേരളയുടെ അമിനൊ ബൗബ ക്ലബ് വിട്ടു

Newsroom

ഗോകുലം കേരളയുടെ പ്രധാന ഡിഫെൻഡർ ആയിരുന്ന കാമറൂൺ താരം അമിനോ ബൗബ ക്ലബ്ബ് വിട്ടു. ഇന്ന് ക്ലബ്ബ് ഔദ്യോഗികമായി ബൗബോ ക്ലബ് ഇടുകയാണെന്ന് അറിയിച്ചു. അവസാന മൂന്ന് വർഷങ്ങളായി ഗോകുലം കേരളയിലെ പ്രധാന താരമായിരുന്നു ബൗബോ. ക്ലബ്ബിന് ഒപ്പം ഉള്ള മൂന്നുവർഷത്തെ യാത്രയ്ക്കും ക്ലബ്ബിനൊപ്പം നേടിയ കിരീടത്തിനും ക്ലബ്ബിന് നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി പറയുന്നതായി ഗോകുലം കേരള എന്ന് ബൗബോക്ക് യാത്രയയപ്പ് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഗോകുലം കേരള 24 06 10 16 38 20 271

ഒരു ഐ ലീഗ് കിരീടം താരം ഗോകുലത്തിന് ഒപ്പം നേടിയിട്ടുണ്ട്. ആ സീസണിൽ ഐ ലീഗിൽ മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരവും നേടിയിരുന്നു‌.ഈ ഓഫ് സീസണിൽ നിരവധി പ്രധാന താരങ്ങളാണ് ഗോകുലം കേരള ക്ലബ്ബ് വിടുന്നത്. മൂന്നു വർഷങ്ങളിൽ ആയി 50ലധികം മത്സരങ്ങൾ ഗോകുലം കേരളക്കായി ബൗബോ കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും ഡിഫൻഡർ നേടി.

താരം ഇനി ഇന്ത്യയിൽ തുടരുമോ എന്നത് വ്യക്തമല്ല. താരത്തിന്റെ ഭാവി ക്ലബ്ബ് ഏതാണെന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.