ലയണൽ മെസ്സി കോപ അമേരികയ്ക്ക് ആയി അർജന്റീന ക്യാമ്പിൽ ചേർന്നു

Newsroom

ലയണൽ മെസ്സി കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി അർജന്റീന ക്യാമ്പിൽ ചേർന്നു. പരിശീലനത്തിന് ഇന്ന് ആണ് മെസ്സി അർജന്റീന ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത്‌. ലയണൽ മെസ്സിക്ക് ക്യാമ്പിൽ ചേരാൻ അധികം യാത്ര ചെയ്യേണ്ടി വന്നില്ല എന്ന് പറയാം. അർജന്റീനയുടെ കോപ്പ അമേരിക്ക പരിശീലന സെഷനുകൾ സൗത്ത് ഫ്ലോറിഡയിൽ മെസ്സിയുടെ ക്ലബായ ഇന്റർ മയാമിയുടെ പരിശീലന ഗ്രൗണ്ടുകളിലാണ് നടക്കുന്നത്.

അർജന്റീന 24 06 04 07 53 32 660

മെസ്സി കോപ അമേരിക്കയ്ക്ക് മുന്നേയുള്ള അർജന്റീനയുടെ രണ്ട് സൗഹൃദ മത്സരങ്ങളിലും കളിക്കും. ജൂൺ 10ന് പുലർച്ചെ ഇക്വഡോറിനെയും ജൂൺ 15ന് പുലർച്ചെ ഗുടമലെയെയും ആണ് അർജന്റീന സൗഹൃദ മത്സരങ്ങളിൽ നേരിടുക.

അതു കഴിഞ്ഞ് ജൂൺ 20ന് കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ അർജന്റീന കാനഡയെയും നേരിടും. ലയണൽ മെസ്സിയുടെ അവസാന കോപ അമേരിക്ക ടൂർണമെന്റ് ആകും ഇത് എന്നാണ് കരുതുന്നത്. നിലവിലെ കോപ അമേരിക്ക ചാമ്പ്യന്മാരാണ് അർജന്റീന.