ലോകകപ്പിൽ അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവല്ല റിഷഭ് പന്ത് ആണ് ഇന്ത്യക്കായി ആദ്യ ഇലവനിൽ കളിക്കേണ്ടത് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ. പന്ത് സഞ്ജുവിനെക്കാൾ നല്ല വിക്കറ്റ് കീപ്പർ ആണെന്നും ബാറ്റിംഗ് നോക്കാതെ കീപ്പിംഗ് നോക്കിയാൽ തന്നെ പന്ത് ആണ് മികച്ച പ്ലയർ എന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ഇന്നൽ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പന്ത് അർദ്ധ സെഞ്ച്വറി നേടിയപ്പോൾ സഞ്ജു ഒരു റൺ എടുത്തു പുറത്തായിരുന്നു.
“നിങ്ങൾ വിക്കറ്റ് കീപ്പിംഗ് കഴിവുകൾ താരതമ്യം ചെയ്താൽ ഋഷഭ് പന്ത് സാംസണേക്കാൾ മികച്ച വിക്കറ്റ് കീപ്പറാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇവിടെ ബാറ്റിംഗിനെക്കുറിച്ചല്ല സംസാരിക്കുന്നത്.” ഗവാസ്കർ പറയുന്നു.
“ബാറ്റിംഗ് പറയുക ആണെങ്കിൽ, കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. മറുവശത്ത്, സഞ്ജു സാംസൺ ഐപിഎൽ സീസൺ മികച്ച രീതിയിൽ ആരംഭിച്ചു, തുടക്കത്തിൽ ഇഷ്ടാനുസരണം റൺസ് നേടി” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
“എന്നാൽ അവസാന രണ്ട്-മൂന്ന് മത്സരങ്ങളിൽ, അദ്ദേഹത്തിന് വേണ്ടത്ര റൺസ് ലഭിച്ചില്ല. അതിനാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇത് അദ്ദേഹത്തിന് ഒരു അവസരമായിരുന്നു. അദ്ദേഹം 50-60 സ്‌കോർ ചെയ്‌തിരുന്നെങ്കിൽ ആര് കളിക്കണം എന്ന ചോദ്യം ഉണ്ടാകുമായിരുന്നില്ല, എന്നാൽ ഇനു ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ഋഷഭ് പന്തിനെ കീപ്പറായി നിയമിക്കുമെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.