ഇന്ന് ചെന്നൈയിൽ വെച്ച് നടക്കുന്ന IPL ഫൈനലിന് മഴയുടെ ഭീഷണി. ഇന്നലെ വൈകിട്ട് ചെന്നൈയിൽ ശക്തമായ മഴയാണ് ലഭിച്ചത്. അപ്രതീക്ഷിതമായ ആ മഴ കാരബ്ബം രണ്ടു ടീമുകൾക്കും ഇന്നലെ പരിശീലനം നടത്താൻ ആയില്ല. മഴയുടെ സാധ്യതകൾ ഇന്ന് കുറവാണെങ്കിൽ കാലാവസ്ഥ മാറിമറയാനുള്ള സാധ്യത തള്ളി കളയുന്നില്ല. ഇന്ന് മത്സരം നടന്നില്ല എങ്കിൽ 1 റിസേർവ് ഡേ ഫൈനലിനായി ഉണ്ട്.
ഇന്നലെ മഴയെത്തുടർന്ന് എം.എ. ചിദംബരം സ്റ്റേഡിയത്തിലെ ഫൈനൽ നടക്കുന്ന വേദിയിലെ പിച്ചുകൾ തീർത്തും കവർ ചെയ്യേണ്ടി വന്നിരുന്നു. മഴ അതിശക്തമാണ് എങ്കിൽ മത്സരം നാളത്തേക്ക് മാറ്റാൻ ആകും ബിസിസിഐയെയും ഐപിഎൽ മാനേജ്മെന്റും താല്പര്യപ്പെടുന്നത്.
Raining in Chennai. KKR's practice is interrupted by spell of rain. pic.twitter.com/GiQc3lNRH2
— RevSportz (@RevSportz) May 25, 2024
ദി വെതർ ആപ്പ് അനുസരിച്ച്, ഞായറാഴ്ച മത്സരം നടക്കുന്ന സമയത്ത് ചെന്നൈയിൽ 33-32 ഡിഗ്രി സെൽഷ്യസ് വരെ കാലാവസ്ഥയുണ്ടാകുമെന്ന് പ്രവചിക്കുന്നു. 14 ശതമാനം മുതൽ 7 ശതമാനം വരെ ആണ് മഴയ്ക്കുള്ള സാധ്യത. ഈ പ്രവചനം ക്രിക്കറ്റ് പ്രേമികൾക്ക് ഒരു ആശ്വാസ വാർത്തയാണ്.