ടി20 ലോകകപ്പ് മുന്നിൽ ഇരിക്കെ ഹാർദിക് ഫോമിലേക്ക് ഉയരേണ്ടതുണ്ട് എന്നും മുംബൈ ഇന്ത്യൻസിന്റെ അവസാന മത്സരത്തിൽ തിളങ്ങണം എന്നും വാട്സൺ. ഹാർദികിന്റെ ബാറ്റിംഗ് ഫോം ആണ് ഏറ്റവും നിരാശയും ആശങ്കയും നൽകുന്നത് എന്നും വാട്സൺ പറഞ്ഞു.
“അവസാന മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ശരിക്കും മുന്നേറാനും ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കും തോന്നൽ എനിക്കുണ്ട്. ടി20 ലോകകപ്പ് അധികം ദൂരെയല്ല, അവൻ ശരിക്കും തൻ്റെ ഫോമിൽ എത്തണം, പ്രത്യേകിച്ച് ബാറ്റ് കൊണ്ട്,” വാട്സൺ പറഞ്ഞു.
“ഗുജറാത്തിൽ കളിക്കവെ നമ്പർ 4-ൽ വന്ന് താൻ എത്രത്തോളം മികച്ചവനാണെന്ന് അവൻ കാണിച്ചു തന്നതാണ്. ആ ഹാർദിക് മുംബൈയിൽ എത്തിയപ്പോൾ ബാറ്റിംഗിൽ നിരാശ ആണ് നൽകിയത്. ഹാർദിക് ബാറ്റ് ഉപയോഗിച്ച് ടീമുകളെ ആക്രമിക്കുകയും ടീം പതറുമ്പോൾ റൺ നേടി ടീമിന് സ്ഥിരത നൽകുകയും ചെയ്തിരുന്നു. എന്നാൽ അത് ഇപ്പോൾ കാണാൻ ഇല്ല”വാട്സൺ പറഞ്ഞു.