ഇന്ന് സൺറൈസേഴ്സ് ഹൈദരബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടക്കേണ്ടിയുരുന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ന് ടോസ് പോലും നടന്നില്ല. ഹൈദരബാദിൽ മഴ മാറിനിന്നതേ ഇല്ല. ഇതോടെ ഗുജറാത്തിനും സൺ റൈസേഴ്സിനും ഒരോ പോയിന്റ് വീതം ലഭിച്ചു. ഈ പോയിന്റോടെ 15 പോയിന്റിൽ എത്തിയ സൺ റൈസേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു.
ഡെൽഹി ക്യാപിറ്റൽസിന്റെ കണക്കിൽ ഉള്ള സാധ്യത ഇതോടെ അവസാനിക്കുകയും ചെയ്തു. ഇനി ആർ സി ബിയും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഉള്ള മത്സരം ആകും പ്ലേ ഓഫിലെ നാലാമത്തെ ടീം ഏതാകും എന്ന് തീരുമാനിക്കുക.
ആ മത്സരം വിജയിച്ചാൽ ചെന്നൈ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കും. ആർ സി ബി ചെന്നൈക്ക് എതിരെ 18 റണ്ണിന് വിജയിക്കുകയോ 18.1 ഓവറിനു മുന്നിൽ വിജയിക്കുകയോ ചെയ്താൽ ആർ സി ബിക്ക് പ്ലേ ഓഫിൽ എത്താം.
ഇനി അവസാന മത്സരത്തിൽ കെ കെ ആറിനെ തോൽപ്പിച്ചാൽ രാജസ്ഥാൻ റോയൽസിന് രണ്ടാം സ്ഥാനം ഉറപ്പിക്കാം. സൺ റൈസേഴ്സ് അവസാന മത്സരം വിജയിക്കുകയും രാജസ്ഥാൻ കൊൽക്കത്തയോട് തോൽക്കുകയും ചെയ്താൽ സൺ റൈസേഴ്സ് ആകും രണ്ടാമത് ഫിനിഷ് ചെയ്യുക.
സൺ റൈസേഴ്സും രാജസ്ഥാനും തോൽക്കുകയും ചെന്നൈ ആർ സി ബിക്ക് എതിരെ വിജയിക്കുകയും ചെയ്താൽ ചെന്നൈ ആകും രണ്ടാമത് ഫിനിഷ് ചെയ്യുക.