കളി നടന്നില്ല, ഗുജറാത്ത് പുറത്ത്, KKR ആദ്യ രണ്ടിൽ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിന്റെ കൂടെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ചു. ഇന്ന് ഗുജറാത്ത് ആണ് എലിമിനേറ്റ് ആയത്. മഴ കാരണം കളി നടക്കാതിരുന്നതോടെ ഗുജറാത്തിന്റെ പ്രതീക്ഷ തകരുക ആയിരുന്നു. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ആയിരുന്നു കളി നടക്കേണ്ടിയിരുന്നത്. എന്നാൽ മഴ കാരണം ഇന്ന് ടോസ് പോലും ചെയ്യാൻ ആയില്ല.

ഗുജറാത്ത് 24 05 13 23 01 57 833

ഇതോടെ കളി ഉപേക്ഷിച്ചു. രണ്ടു ടീമുകൾക്കും ഒരോ പോയിന്റ് വീതം ആണ് ലഭിക്കുക. കൊൽക്കത്ത ഈ പോയിന്റോടെ ആദ്യ രണ്ടിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പാക്കി. അവർക്ക് ക്വാളിഫയറിൽ സ്ഥാനം ഉറപ്പായി. 19 പോയിന്റാണ് കൊൽക്കത്തയ്ക്ക് ഉള്ളത്. 11 പോയിന്റുള്ള ഗുജറാത്ത് ഇനി അവസാന മത്സരം ജയിച്ചാലും പ്ലേ ഓഫിൽ എത്തില്ല