യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ട് ഫൈനലിൽ. ഇന്ന് പരീസിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിലും വിജയിച്ചാണ് ഡോർട്മുണ്ട് ഫൈനൽ ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ആദ്യ പാദത്തിലും അവർ 1-0ന് വിജയിച്ചിരുന്നു. ഇതോടെ 2-0 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് അവർ ഫൈനലിലേക്ക് മുന്നേറിയത്.
ഇന്ന് തുടക്കം മുതൽ പി എസ് ജി അറ്റാക്കുകളെ അനായാസം തടയാൻ ഡോർട്മുണ്ടിനായി. അവർ കൃത്യമായ പ്ലാനുകളുമായാണ് കളിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50ആം മിനുട്ടിക് ഒരു സെറ്റ് പീസിൽ നിന്ന് മാറ്റ് ഹമ്മൽസ് ഡോർട്മുണ്ടിന് ലീഡ് നൽകി. സ്കോർ 1-0 (2-0Agg).
ഈ ഗോൾ വീണ ശേഷം ആണ് പി എസ് ജി ഉണർന്നു കളിക്കാൻ തുടങ്ങിയത്. അവസാന മിനുട്ടുകളിൽ ഡോർട്മുണ്ട് തീർത്തും ഡിഫൻസിലേക്ക് മാറുകയും ചെയ്തു. എന്നിട്ടും എംബപ്പെയും ഡെംബലെയും അടങ്ങിയ ടീമിന് ഒരു ഗോൾ കണ്ടെത്താൻ ആയില്ല. ഭാഗ്യവും അവർക്ക് ഒപ്പം നിന്നില്ല. പി എസ് ജിടെ മൂന്ന് ഷോട്ടുകളാണ് ഇന്ന് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത്.
ഇനി നാളെ നടക്കുന്ന രണ്ടാം സെമിയിലെ റയൽ മാഡ്രിഡ് ബയേൺ പോരാട്ടത്തിലെ വിജയികളെ ആകും ഡോർട്മുണ്ട് ഫൈനലിൽ നേരിടുക.