ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിന് മുംബൈ ഇന്ത്യന്‍സിനെതിരെ . ഹാര്‍ദ്ദിക് പാണ്ഡ്യയും പിയൂഷ് ചൗളയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കിയത്. ഒരു ഘട്ടത്തിൽ 90/2 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടുകയായിരുന്നു.
അഭിഷേക് ശര്‍മ്മയെ പവര്‍പ്ലേയ്ക്കുള്ളിൽ നഷ്ടമാകുമ്പോള്‍ താരം 16 പന്തിൽ നിന്ന് 11 റൺസാണ് നേടിയത്. 5.5 ഓവറിൽ 56 റൺസ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയപ്പോള്‍ അതിൽ ബഹുഭൂരിഭാഗം റൺസും കണ്ടെത്തിയത് ട്രാവിസ് ഹെഡ് ആയിരുന്നു. അഭിഷേകിന് പകരമെത്തിയ മയാംഗും വേഗത്തിൽ പുറത്തായപ്പോള്‍ സൺറൈസേഴ്സ് 68/2 എന്ന നിലയിലേക്ക് വീണു. അന്‍ഷുൽ കാംബോജിനായിരുന്നു മയാംഗിന്റെ വിക്കറ്റ്.
22 റൺസ് ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡുിയും മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും അര്‍ദ്ധ ശതകത്തിന് 2 റൺസ് അകലെ ട്രാവിസ് ഹെഡിനെ സൺറൈസേഴ്സിന് നഷ്ടമായി. പിയൂഷ് ചൗളയാണ് വിക്കറ്റ് നേട്ടക്കാരന്‍. ഹാര്‍ദ്ദിക് പാണ്ഡ്യ നിതീഷ് റെഡ്ഡിയെ പുറത്താക്കിയപ്പോള്‍ 90/2 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് 92/4 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. 15 പന്തിൽ 20 റൺസാണ് നിതീഷ് റെഡ്ഡി നേടിയത്. അധികം വൈകാതെ ക്ലാസ്സനെയും പുറത്താക്കി പിയൂഷ് ചൗള മുംബൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തു.
96/5 എന്ന നിലയിൽ നിന്ന് 24 റൺസ് നേടി മാര്‍ക്കോ ജാന്സന് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് സൺറൈസേഴ്സിനെ 120 റൺസിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ സൺറൈസേഴ്സിനെ 124/7 എന്ന നിലയിലേക്ക് വീഴ്ത്തി.
136/8 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് 150 കടക്കില്ലെന്ന് കരുതിയ ഘട്ടത്തിൽ നിന്നാണ് 9ാം വിക്കറ്റിൽ കമ്മിന്‍സ് – സന്‍വീര്‍ സിംഗ് കൂട്ടുകെട്ട് ടീമിനെ 173 റൺസിലെത്തിച്ചത്. കമ്മിന്‍സ് 17 പന്തിൽ 33 റൺസ് നേടിയപ്പോള്‍ 19 പന്തിൽ 37 റൺസാണ് സൺറൈസേഴ്സ് 9ാം വിക്കറ്റിൽ നേടിയത്.