ബ്രസീലിയൻ താരം തിയാഗോ സിൽവ ഇനി ബ്രസീലിൽ കളിക്കും. ചെൽസി വിടാൻ തീരുമാനിച്ച സിൽവ ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിൽ ആകും ഇനി കളിക്കുക. ഫ്രീ ഏജന്റായ താരം ഉടൻ ബ്രസീലിയൻ ക്ലബിൽ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയീ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് 2006 മുതൽ 2009 വരെ സിൽവ ഫ്ലുമിനെൻസിനായി കളിച്ചിട്ടുണ്ട്. 39കാരനായ താരം വിരമിക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു.
2020ലെ സമ്മറിൽ ആയിരുന്നു സിൽവ പി എസ് ജി വിട്ട് ചെൽസിയിൽ എത്തിയത്. അന്ന് മുതൽ സിൽവ ചെൽസിക്കായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇതുവരെ ചെൽസിക്ക് വേണ്ടി 107 മത്സരങ്ങൾ സിൽവ കളിച്ചിട്ടുണ്ട്. 8 ഗോളുകളും നേടി. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം മൂന്ന് കിരീടങ്ങളും അദ്ദേഹം നേടി.