വിനീഷ്യസിന് ഇരട്ട ഗോൾ, മ്യൂണിക്കിൽ ചെന്ന് ബയേണെ സമനിലയിൽ പിടിച്ച് റയൽ

Newsroom

Picsart 24 05 01 02 14 16 017
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തിൽ റയൽ മാഡ്രിഡ് ബയേണെ അവരുടെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ പിടിച്ചു. മ്യൂണിക്കൽ നടന്ന ആവേശകരമായ മത്സരത്തിൽ 2-2 എന്ന സ്കോറിലാണ് ഇരു ടീമുകളും പിരിഞ്ഞത്. ഇന്ന് ആദ്യ ആദ്യപകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബയേൺ ആയിരുന്നു‌. എങ്കിലും കിട്ടിയ അവസരം മുതലാക്കിയത് റയൽ മാഡ്രിഡ് ആയിരുന്നു.

റയൽ മാഡ്രിഡ് 24 05 01 01 28 20 239

തുടക്കത്തിൽ ലിരോയ് സാനെയും ഹാരി കെയ്നും ഗോളിന് അടുത്ത് എത്തിയെങ്കിലും ലുനിനെ കീഴ്പെടുത്തി കൊണ്ട് ഒരു ഗോൾ നേടാൻ അവർക്ക് ആയില്ല. മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ ടോണി ക്രൂസ് നൽകിയ ഒരു മികച്ച പാസ് കൈക്കലാക്കു കൊണ്ട് വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു. അവരുടെ ആദ്യ പകുതിയിലെ ഏക ഷോട്ട് ഓൺ ടാർഗറ്റ് ഇതായിരുന്നു.

രണ്ടാം പകുതിയിൽ ശക്തമായി കളിയിലേക്ക് തിരികെവരാർ ബയേണായി. 53ആം മിനുട്ടിൽ ഒരു മികച്ച റണ്ണിലൂടെ ലിരോയ് സാനെ ബയേണ് സമനില നൽകി. സ്കോർ 1-1. ഈ ഗോൾ വന്നു മൂന്ന് മിനുട്ടുകൾക്ക് അകം ബയേണ് അനുകൂലമായി ഒരു പെനാൾട്ടിയും ലഭിച്ചു‌. ഹാരി കെയ്ൻ ആ പെനാൾട്ടി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. കെയ്നിന്റെ ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ എട്ടാം ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ 84ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് സമനില നേടി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 2-2

ഇനി അടുത്ത ആഴ്ച രണ്ടാം പാദ സെമി മാഡ്രിഡിൽ വെച്ച് നടക്കും.