മധ്യ ഓവറുകളിൽ ബാറ്റർമാർ കുറച്ച് റിസ്ക് എടുക്കണമായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ

Newsroom

ഇന്ന് ഡെൽഹിക്ക് എതിരെ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനം ശരി ആയിരുന്നു എന്ന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. കളി പരാജയപ്പെട്ടു എങ്കിലും വീണ്ടും ആലോചിച്ചാലും ആ തീരുമാനം മാറ്റേണ്ടതില്ല എന്ന് ഹാർദിക് പറഞ്ഞു. ഇന്ന് ഡെൽഹി ആദ്യം ബാറ്റിംഗിന് ഇറങ്ങി 257 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു.

ഹാർദിക് 24 04 27 20 51 38 898

കളി കൂടുതൽ ക്ലോസ് ആയി വരിക ആണ് എന്നും മധ്യ ഓവറുകളിൽ ബാറ്റർമാർ കുറച്ച് കൂടി ആക്രമിച്ചു കളിക്കണമായിരുന്നു എന്നും ഹാർദിക് മത്സര ശേഷം പറഞ്ഞു. 257 ചെയ്സ് ചെയ്ത് മുംബൈ ഇന്ത്യൻസിന് 247 റൺസ് വരെ എടുക്കാൻ ആയിരുന്നു.

“ടി20 ഗെയിം കൂടുതൽ കൂടുതൽ ക്ലോസ് ആവുകയാണ്. മുമ്പ് രണ്ട് ഓവറുകളായിരുന്നു ടീമുകൾ തമ്മിൽ വ്യത്യാസം ഉണ്ടാകാറ്, എന്നാൽ ഇപ്പോൾ ഇത് രണ്ട് പന്തുകളായി മാറുന്നു.” ഹാർദിക് പറഞ്ഞു.

ഇന്ന് എന്തെങ്കിലും ഒരു പിഴവായി തിരഞ്ഞെടുക്കേണ്ടി വന്നിരുന്നെങ്കിൽ, ഇടംകൈയ്യൻ താരങ്ങൾക്ക് അൽപ്പം കൂടി അറ്റാക്ക് ചെയ്യാമായിരുന്നു എന്ന് തനിക്ക് തോന്നി. പ്രത്യേകിച്ച് അക്സറിന്റെ പന്തുകൾ. ഹാർദിക് പറഞ്ഞു.