15 റൺസ് കൂടെ മുംബൈ നേടണമായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ

Newsroom

ഇന്ന് മുംബൈ ഇന്ത്യൻസ് നേടിയ 179 എന്ന ടോട്ടൽ കുറവായിരുന്നു എന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. അവസാന ഓവറുകളിൽ കൂടുതൽ നേടാൻ ആകാത്തത് തിരിച്ചടിയായി എന്നും ഹാർദിക് പറഞ്ഞു. ഇന്ന് ഹാർദികിനും ബാറ്റു കൊണ്ട് തിളങ്ങാൻ ആയിരുന്നില്ല. 10 പന്തിൽ നിന്ന് ആകെ 10 റൺസ് മാത്രമെ മുംബൈ ക്യാപ്റ്റൻ എടുത്തിരുന്നുള്ളൂ.

ഹാർദിക് 24 04 23 00 08 25 516

“ഇന്ന് തിലകും നെഹാലും ബാറ്റ് ചെയ്ത രീതി – അത് അതിശയകരമായിരുന്നു. എന്നാൽ ഞങ്ങൾ നന്നായി ഫിനിഷ് ചെയ്തില്ല, അതുകൊണ്ട് 10-15 റൺസ് കുറവാണ് ഞങ്ങൾ നേടിയത് എന്ന് തനിക്ക് തോന്നുന്നു. അവസാനം വിക്കറ്റുകൾ പോയത് റൺ സ്കോറിനെ ബാധിച്ചു.” ഹാർദിക് പറഞ്ഞു.

“ബൗളിംഗിലും ചില പിഴവുകൾ വരുത്തി. പവർപ്ലേയുടെ തുടക്കത്തിൽ, ഞങ്ങൾ വളരെയധികം വിഡ്ത്ത് ബാറ്റർമാർക്ക് നൽകി. ഫീൽഡിലും ഞങ്ങളുടെ ഏറ്റവും മികച്ച ദിവസമാണിതെന്ന് ഞാൻ കരുതുന്നില്ല. മൊത്തത്തിൽ, ഞങ്ങൾ ശരിയായ കളിച്ചില്ല. അവർ ഞങ്ങളെക്കാൾ മികച്ചു നിൽക്കുകയും ചെയ്തു.” ഹാർദിക് പറഞ്ഞു.