ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് കൂടെ പരാജയപ്പെട്ടതോടെ RCB-യുടെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് മങ്ങിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും കണക്കുകളിൽ RCB-ക്ക് സാധ്യത ഉണ്ട്. ഇന്നലെ RCBയുടെ എട്ടാം മത്സരം ആയിരുന്നു. ഈ എട്ടു മത്സരങ്ങളിൽ ഏഴിലും RCB പരാജയപ്പെട്ടു. ഒരു വിജയം മാത്രമാണ് അവർക്ക് ഉള്ളത്. 2 പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്നു.
ഇനി ശേഷിക്കുന്ന 6 മത്സരങ്ങളും RCB ജയിച്ചാലും അവർക്ക് 14 പോയിന്റ് മാത്രമെ ആകെ ആവുകയുള്ളൂ. 14 പോയിന്റുമായി പ്ലേ ഓഫിൽ എത്തണം എങ്കിൽ അത്ഭുതങ്ങൾ നടക്കേണ്ടി വരും. IPL-ൽ 10 ടീമുകളായി ഉയർന്ന ശേഷം ഇതുവരെ ഒരു ടീമും 14 പോയിന്റുമായി പ്ലേ ഓഫിന് യോഗ്യത നേടിയിട്ടില്ല. കഴിഞ്ഞ രണ്ടു സീസണിലും നാലാം സ്ഥാനത്ത് എത്തിയവർ 16 പോയിന്റ് എങ്കിലും നേടിയിരുന്നു.
അതുകൊണ്ട് തന്നെ ഇനി RCB പ്ലേ ഓഫിൽ എത്താൻ അവർക്ക് അനുകൂലമായി അത്രയും കാര്യങ്ങൾ നടക്കേണ്ടതായുണ്ട്. എല്ലാ മത്സരങ്ങളും വിജയിക്കുകയും ഒപ്പം മറ്റു ടീമുകളിൽ നിന്നെല്ലാം അനുകൂലമായ ഫലം ഉണ്ടാവുകയും വേണം. എന്നാൽ ഇനി ഒരു മത്സരം കൂടെ RCB തോറ്റാൽ പിന്നെ കണക്കുകളിൽ പോലും RCB-ക്ക് സാധ്യത ഉണ്ടാകില്ല.