സ്കൈ ഈസ് ബാക്ക്!!! ആര്‍സിബിയെ നിഷ്പ്രഭമാക്കി മുംബൈ

Sports Correspondent

ഐപിഎലില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി വിജയം നേടി മുംബൈ ഇന്ത്യന്‍സ്. 196 റൺസാണ് ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. ഫാഫ് ഡു പ്ലെസി(61), രജത് പടിദാര്‍(50), കാര്‍ത്തിക് (53*) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആര്‍സിബി ഈ സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം മുംബൈ അനായാസം 15.3 മറികടക്കുകയായിരുന്നു.

Ishanrohit

ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ 8.5 ഓവറിൽ 101 റൺസാണ് മുംബൈ നേടിയത്. 34 പന്തിൽ 69 റൺസ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായതെങ്കിലും 38 റൺസ് നേടിയ രോഹിത് ശര്‍മ്മയെ ടീമിന് രണ്ടാമതായി നഷ്ടമായി.

Rohitsharmaishankishan

പിന്നീട് കണ്ടത് സ്കൈയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു. 19 പന്തിൽ 52 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ വിജയത്തിന് 21 റൺസ് അകലെയായിരുന്നു മുംബൈ. ഹാര്‍ദ്ദിക് പാണ്ഡ്യ 6 പന്തിൽ 21 റൺസും തിലക് വര്‍മ്മ 10 പന്തിൽ 16 റൺസും നേടി മുംബൈയുടെ അനായാസ വിജയം എളുപ്പത്തിലാക്കി.