ഈ ബൗളിംഗ് ലൈനപ്പ് വെച്ച് കളി വിജയിക്കേണ്ടതായിരുന്നു എന്ന് സഞ്ജു

Newsroom

ഇന്ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെ വിജയിക്കാൻ ആകുന്ന സ്കോർ ആണ് ആദ്യ ഇന്നിങ്സിൽ നേടിയത് എന്ന് സഞ്ജു സാംസൺ പറഞ്ഞു. 196 റൺസ് ആയിരുന്നു ആദ്യ ഇന്നിംഗ്സിൽ രാജസ്ഥാൻ റോയൽസ് നേടിയത്. താൻ ബാറ്റു ചെയ്യുമ്പോൾ 180 നേടിയാൽ തന്നെ ജയിക്കാൻ എന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ 196 എന്നത് വലിയ സ്കോർ ആണെന്ന് സഞ്ജു പറഞ്ഞു.

സഞ്ജു 24 04 11 00 08 06 633
സഞ്ജു

തങ്ങളുടെ ബൗളിംഗ് ലൈനപ്പ് വെച്ച് എന്തായാലും വിജയിക്കാൻ ആകുന്ന സ്കോർ ആയിരുന്നു ഇത് എന്ന് സഞ്ജു പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് ഗുജറാത്ത് ടൈറ്റൻസിന് ആണ്. അവർ എല്ലാ പന്തിലും പൊരുതി. അവർ ഒരിക്കൽ പോലും വിട്ടു കൊടുത്തില്ല. സഞ്ജു സാംസൺ പറഞ്ഞു.

അവസാന 2 ഓവറിൽ 35 റൺസ് വഴങ്ങിയാണ് രാജസ്ഥാൻ ഇന്ന് പരാജയപ്പെട്ടത്.