ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 196 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. ഒരു ഘട്ടത്തിൽ 42/2 എന്ന നിലയിലായിരുന്ന രാജസ്ഥാനെ സഞ്ജു സാംസൺ – റിയാന്‍ പരാഗ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 130 റൺസ് നേടിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ രാജസ്ഥാന്‍ നേടിയത്. സഞ്ജു 38 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 5 പന്തിൽ 13 റൺസ് നേടി ഇന്നിംഗ്സിന്റെ അവസാനം വേഗത നൽകി.
യശസ്വി ജൈസ്വാള്‍ 19 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ ടീം സ്കോര്‍ 4.2 ഓവറിൽ 32 റൺസായിരുന്നു. ജോസ് ബട്‍ലര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി 10 പന്തിൽ 8 റൺസ് നേടി റഷീദ് ഖാന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് നായകന്‍ സഞ്ജു സാംസണ് കൂട്ടായി എത്തിയ റിയാന്‍ പരാഗ് തന്റെ ടൂര്‍ണ്ണമെന്റിലെ മികച്ച ഫോം തുടര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. താരത്തിനെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പും വ്യക്തിഗത സ്കോര്‍ 6 റൺസിലും നിൽക്കുമ്പോളും
34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച താരത്തിനൊപ്പം സഞ്ജുവും 31 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ചു. 78 പന്തിൽ 130 റൺസ് കൂട്ടുകെട്ട് രാജസ്ഥാനെ 172 റൺസിലേക്കാണ് എത്തിച്ചത്. 48 പന്തിൽ 76 റൺസാണ് റിയാന്‍ പരാഗ് നേടിയത്. മോഹിത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്.