ലോകകപ്പിന് മുന്നേ ഒരു തകർപ്പൻ പ്രകടനം കൂടെ നടത്തി നമ്മുടെ സഞ്ജു സാംസൺ

Newsroom

സഞ്ജു സാംസൺ ഐപിഎല്ലിലെ തന്റെ മികച്ച പ്രകടനം തുടരുന്നു. താരം ഇന്ന് തന്റെ ഈ സീസണിലെ മൂന്നാം അർദ്ധ സെഞ്ച്വറി നേടി. ഇന്നും വളരെ പക്വതയോടെയുള്ള മികച്ച ഒരു ആങ്കറിംഗ് ഇന്നിംഗ്സ് ആണ് സഞ്ജു ജയ്പൂരിൽ കാഴ്ചവെച്ചത്. ജയസ്വാളും ബട്ട്ലറും പതറിയ ദിവസത്തിൽ സഞ്ജു ക്യാപ്റ്റന്റെ ഇന്നിംഗ്സ് തന്നെ ഇന്ന് കളിച്ചു. Tട്വന്റി ലോകകപ്പ് ടീം സെലക്ഷൻ മുന്നിൽ ഇരിക്കെ ഈ പ്രകടനങ്ങൾ സഞ്ജുവിന് കരുത്താകും.

സഞ്ജു സാംസൺ 24 04 10 21 33 02 653

ഇന്ന് തുടക്കത്തിൽ തുടക്കത്തിൽ വിക്കറ്റ് കളയാതെ സൂക്ഷ്മതയോടെ ബോളുകൾ നിരീക്ഷിച്ചാണ് സഞ്ജു കളിച്ചത്. ഈ സീസണൽ സഞ്ജു സാംസന്റെ എല്ലാ ഇന്നിംഗ്സും ഇതുപോലെ ആയിരുന്നു. സഞ്ജു സാംസൺ പഴയതുപോലെ ആക്രമിച്ചു കളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയല്ല ഇപ്പോൾ ബാറ്റിംഗിന് വരുന്നത്. സഞ്ജു തന്റെ ശൈലി ഈ സീസണ താൻ മാറ്റുമെന്ന് ആദ്യ മത്സരത്തിനുശേഷം പറഞ്ഞിരുന്നു. അതാണ് ഇന്ന് ഗുജറാത്തിനെതിരെയും കാണാനായത്. നേരത്തെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയും ആർ സി ബിക്കെതിരെയും സഞ്ജു നിർണായക ഇന്നിംഗ്സുകൾ കാഴ്ചവെച്ചിരുന്നു. ഇന്ന് അതിൻറെ തുടർച്ചയാണ് കാണാനായത്.

ഇന്ന് 38 പന്തുകൾ ബാറ്റു ചെയ്ത സഞ്ജു സാംസൺ 68 റൺസ് എടുത്തു. 7 ഫോറും 2 സിക്സും ആണ് സഞ്ജു അടിച്ചത്.