റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ vs ബയേൺ, ഇന്ന് ചാമ്പ്യൻസ് ലീഗിൽ തീപാറും

Newsroom

ഇന്ന് ചാമ്പ്യൻസ് ലീഗൽ തീപ്പാറും മത്സരങ്ങൾ ആണ് നടക്കുന്നത്. ഇന്ന് രണ്ട് വലിയ മത്സരങ്ങൾ ക്വാർട്ടറിൽ നടക്കും. ലണ്ടനിൽ നടക്കുന്ന മത്സരത്തിൽ ജർമ്മൻ വമ്പന്മാരായ ബയോണിനെ ആഴ്സണൽ നേരിടും. മാഡ്രിഡിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡും നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലും ഏറ്റുമുട്ടും.

ആഴ്സണൽ 24 04 06 23 55 59 895

ഗംഭീര ഫോമിലുള്ള ആഴ്സണൽ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം ജയിക്കാൻ ആകും എന്നാകും പ്രതീക്ഷിക്കുന്നത്‌. പ്രീമിയർ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ആഴ്സണൽ. പ്രീക്വാർട്ടറിൽ പോർട്ടോയെ തോൽപ്പിച്ച് ആയിരുന്നു ആഴ്സണൽ ക്വാർട്ടറിലേക്ക് മുന്നേറിയത്‌.

ബയേൺ ആകട്ടെ ലീഗ് കിരീടം ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതോടെ ജർമനിയിൽ ഇനി ബയേണ് കിരീടത്തിൽ എത്താൻ വിദൂര സാധ്യത പോലുമില്ല എന്ന അവസ്ഥയിലാണ്. ചാമ്പ്യൻസ് ലീഗ് ആണ് ഇപ്പോൾ അവരുടെ ആകെയുള്ള കിരീട പ്രതീക്ഷ.

റയൽ ചാമ്പ്യൻസ് 24 04 06 18 54 23 214

മാഡ്രിഡിൽ ഒരു ക്ലാസിക് പോരാട്ടം ആകും ഇന്ന് കാണുക. മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ഒക്കെ ഗംഭീര മത്സരങ്ങൾ ഫുട്ബോൾ ആരാധകർക്ക് കാണാൻ ആയിട്ടുണ്ട്. പ്രീക്വാർട്ടറിൽ ലെപ്സിഗിനെ ആണ് റയൽ തോൽപ്പിച്ചത്‌‌. കോപൻ ഹേഗനെ ആണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ തോൽപ്പിച്ചത്‌‌. രണ്ട് മത്സരങ്ങളും സോണി ലൈവിൽ തത്സമയം കാണാൻ ആകും. രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.