രോഹിത്തിനെതിരെ ഏറെ കളിച്ചിട്ടുള്ളത് തുണയായി – ട്രെന്റ് ബോള്‍ട്ട്

Sports Correspondent

രോഹിത് ശര്‍മ്മയ്ക്കെതിരെ ഏറെ മത്സരങ്ങളിൽ കളിച്ചിട്ടുള്ളത് തനിക്ക് തുണയായി എന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഐപിഎൽ മത്സരത്തിൽ രാജസ്ഥാന്‍ വിജയം കൊയ്തപ്പോള്‍ മത്സരത്തിലെ താരമായി മാറിയത് ന്യൂസിലാണ്ടിൽ നിന്നുള്ള പേസര്‍ ആയിരുന്നു.

മുംബൈ ടോപ് ഓര്‍ഡറിൽ മൂന്ന് വിക്കറ്റുകള്‍ താരം നേടിയപ്പോള്‍ അതിൽ മൂന്നും ഗോള്‍ഡന്‍ ഡക്കുകളായിരുന്നു. രോഹിത്തിനെതിരെ കളിക്കുമ്പോള്‍ ഓരോ പ്രാവശ്യവും വ്യത്യസ്തമായ സമീപനമായിരിക്കണം എന്നതാണ് പ്രത്യേകതയെന്നും മത്സര ശേഷം സംസാരിക്കുമ്പോള്‍ ബോള്‍ട്ട് വ്യക്തമാക്കി.

ട്രെന്റ്

ടോസ് നേടിയാൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഏതാനും വിക്കറ്റുകള്‍ നേടി സമ്മര്‍ദ്ദം മുംബൈ ബാറ്റ്സ്മാന്മാരുടെ ചുമലിലാക്കണമെന്നായിരുന്നു പദ്ധതിയെന്നും അത് സാധ്യമായി എന്നും ബോള്‍ട്ട് കൂട്ടിചേര്‍ത്തു.