ബുമ്രയെ അവസാനത്തേക്ക് വെച്ച ഹാർദിക് തന്ത്രം വീണ്ടും പിഴച്ചു!!

Newsroom

Picsart 24 03 27 20 47 43 945
Download the Fanport app now!
Appstore Badge
Google Play Badge 1

ബുമ്രയെ അവസാനത്തേക്ക് വെച്ചതിന് ഒരിക്കൽ കൂടെ ഹാർദിക് പാണ്ഡ്യയും മുംബൈ ഇന്ത്യൻസും വിലകൊടുത്തു. ബുമ്ര കളിയിലേക്ക് വരും മുമ്പ് തന്നെ കളി സൺ റൈസേഴ്സ് ഹൈദരാബാദ് കൊണ്ടു പോകുന്നതാണ് ഇന്ന് കാണാൻ ആയത്. ഇന്നും ന്യൂബോളിൽ ബുംറയെ ഹാർദിക് പാണ്ഡ്യ ബോൾ ജയിപ്പിച്ചില്ല. ദക്ഷിണാഫ്രിക്കൻ യുവതാരം മഫകയും ഹാർദിക് പാണ്ഡ്യവുമാണ് ഇന്ന് മുംബൈക്ക് ആയി ബൗളിംഗ് ആരംഭിച്ചത്. മഫാക 4 ഓവറിൽ 66 റൺസും ഹാർദിക് 4 ഓവറിൽ 44 റൺസും വഴങ്ങി.

ബുമ്ര 24 03 27 20 48 12 228

പവർ പ്ലെയിൽ ബുമ്ര ഒരു ഓവർ ചെയ്തു ആകെ 5 റൺസ് മാത്രമേ വിട്ടു നൽകിയിരുന്നുള്ളൂ. ബുമ്രയുടെ രണ്ടാം ഓവർ വന്നത് 13ആം ഓവറിൽ ആയിരുന്നു. അതിനു മുന്നെ കളി മുംബൈയുടെ കൈവിട്ടു പോയി. ആദ്യ 12 ഓവറിൽ തന്നെ 173 റൺസ് ഹൈദരബാദ് അടിച്ചെടുത്തു. കളി മുംബൈ ഇന്ത്യൻസിൽ നിന്നും തീർത്തും അകന്നു.

ആദ്യ മത്സരത്തിൽ ഗുജറാത്തിന് എതിരെയും ബുമ്രയെ അവസാനത്തേക്ക് വെച്ചത് മുംബൈ ഇന്ത്യനൈന് തിരിച്ചടിയായിരുന്നു. ഇന്നും അത് തന്നെയാണ് സംഭവിച്ചത്. ബുമ്ര അവസാനം മാത്രമേ വരൂ എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ അതിനു മുന്നേ പരമാവധി റൺസ് എടുക്കുക ആയിരുമ്നു സൺ റൈസേഴ്സിന്റെ പദ്ധതി. അവർ അത് സമർത്ഥമായി നടപ്പിലാക്കുകയും ചെയ്തു. ബുമ്രക്ക് ആകട്ടെ അവസാനം വന്ന് നല്ല ബൗൾ ചെയ്യാനും ആയില്ല. ബുമ്ര 4 ഓവറിൽ 36 റൺസ് വഴങ്ങുകയും ചെയ്തു. ആകെ 277 റൺസ് ആണ് മുംബൈ ഇന്ന് വഴങ്ങിയത്.