അഫ്ഗാനിസ്താനോട് അപ്രതീക്ഷിത പരാജയം ഏറ്റു വാങ്ങി എങ്കിലും ഇപ്പോഴും തനിക്ക് ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് രണ്ടാം ഘട്ടം കടക്കാൻ ഇന്ത്യക്ക് ആകും എന്ന് വിശ്വാസം ഉണ്ടെന്ന് സ്റ്റിമാച് പറഞ്ഞു. അഫ്ഗാനെതിരായ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു കോച്ച്.
“ഈ പരാജയം നിരാശാജനകമാണ്, ഈ ഫലം ദയനീയമാണ്, ഒട്ടും ആശ്വാസം തരുന്നതല്ല. എല്ലാവരും ക്ഷമിക്കണം. എനിക്ക് ജൂലൈ വരെ ജോലിയുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ കാണാം!” സ്റ്റിമാച് പറഞ്ഞു.
“എല്ലാ സമയത്തും നിങ്ങൾക്ക് നിസാരമായ ഗോളുകൾ വഴങ്ങാൻ കഴിയില്ല, അതാണ് ഈ കളിയിലും സംഭവിച്ചത്” സ്റ്റിമാച് പറഞ്ഞു.
മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ ഞങ്ങൾക്ക് ആകും എന്ന് ഇപ്പോശ്ഗും വിശ്വാസമുണ്ട്. അടുത്ത മത്സരങ്ങൾക്ക് ആയി ശക്തമായി ഇന്ത്യ തയ്യാറെടുക്കും എന്നും സ്റ്റിമാച് പറഞ്ഞു.