2007-ൽ ധോണിയെ ഇന്ത്യൻ ക്യാപ്റ്റൻ ആയി താൻ ആണ് സജസ്റ്റ് ചെയ്തത് എന്ന് സച്ചിൻ തെൻഡുൽക്കർ. 2007ൽ ധോണി ക്യാപ്റ്റൻ ആകും മുമ്പ് ബിസിസിഐ തനിക്ക് ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തൻ്റെ ഫിറ്റ്നസ് മോശമായതിനാൽ ആ ഓഫർ സ്വീകരിച്ചില്ല എന്നുൻ സച്ചിൻ പറഞ്ഞു.
ധോണിയുടെ ശാന്തമായ പെരുമാറ്റവും ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും നിരീക്ഷിച്ചതിന് ശേഷമാണ് ധോണിയുടെ പേര് ഈ റോളിലേക്ക് താൻ ശുപാർശ ചെയ്തതെന്നും സച്ചിൻ വെളിപ്പെടുത്തി.
“2007-ൽ ബിസിസിഐ എനിക്ക് ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തു, പക്ഷേ എൻ്റെ ശരീരം മോശം അവസ്ഥയിൽ ആയിരുന്നു. എംഎസ് ധോണിയെക്കുറിച്ചുള്ള എൻ്റെ നിരീക്ഷണം വളരെ മികച്ചതായിരുന്നു. അവൻ്റെ മനസ്സ് വളരെ സ്ഥിരതയുള്ളതാണ്, അവൻ ശാന്തനാണ്, ശരിയായ തീരുമാനങ്ങൾ എടുക്കുന്നു. ഞാൻ അദ്ദേഹത്തെ ക്യാപ്റ്റൻസിയിലേക്ക് ശുപാർശ ചെയ്തു.” ജിയോ സിനിമയിൽ സച്ചിൻ പറഞ്ഞു.
ധോണി പിന്നീട് ഇന്ത്യക്ക് ആയി ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയിരുന്നു.