ഇന്ത്യൻ U23 ടീം മലേഷ്യയോട് പരാജയപ്പെട്ടു

Newsroom

ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീമിന് മലേഷ്യയിൽ നടന്ന മത്സരത്തിൽ പരാജയം. ഇന്ന് മലേഷ്യയെ നേരിട്ട ഇന്ത്യൻ ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ശിവാൾഡോ ആണ് ഇന്ത്യക്ക് ആയി ഗോൾ നേടിയത്.

ഇന്ത്യ 24 03 22 21 59 51 794

ഇന്ന് 33 മിനിറ്റിൽ ശരവണൻ ആയിരുന്നു മലേഷ്യക്ക് ലീഡ് നൽകിയത്. 48ആം മിനിറ്റിൽ അലിഫ് സക്കീരി മലേഷ്യയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ആഅന് യുവതാരം ശിവാൾഡോ ഇന്ത്യയ്ക്കു വേണ്ടി ഗോൾ നേടിയത്. ഇന്ത്യ സമനില ഗോളിനായി ശ്രമിച്ചു എങ്കിലും സമനില ഗോൾ വന്നില്ല. ഇനി ഒരു ഒരു മത്സരം കൂടി ഇന്ത്യ മലേഷ്യയിൽ കളിക്കും