മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സണും മുൻ വെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റൻ ഡാരൻ സമിയും പാകിസ്താൻ പരിശീലകൻ ആവാനുള്ള ഓഫർ നിരസിച്ചതായി റിപ്പോർട്ടുകൾ. ഇതോടെ പാകിസ്ഥാന്റെ പുതിയ പരിശീലകനായുള്ള അന്വേഷണം പ്രതിസന്ധിയിലായി. വാട്സണ് വലിയ തുക വേതനമായി പാകിസ്താൻ ഓഫർ ചെയ്തിട്ടും അദ്ദേഹം ഓഫർ നിരസിച്ചതായാണ് റിപ്പോർട്ട്.

WI വൈറ്റ് ബോൾ ടീമുകളുടെ ഹെഡ് കോച്ചായി കരാറിൽ ഏർപ്പെട്ട സാമ്മിയും പാകിസ്താനുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചു. പാകിസ്ഥാൻ ബോർഡിൻ്റെ ഓഫർ നിരസിച്ച വാട്‌സൺ ശനിയാഴ്ച രാത്രി പി എസ് എൽ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി.
മുൻ പാകിസ്ഥാൻ ക്യാപ്റ്റൻമാരായ യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾ ഹഖ്, മോയിൻ ഖാൻ എന്നിവരിൽ ആരെങ്കിലും തൽക്കാലികമായി പാകിസ്താൻ പരിശീലകനായി എത്തും എന്നാണ് സൂചന.














