മെസ്സിക്ക് പരിക്ക്, ഇന്റർ മയാമിയുടെ അടുത്ത മത്സരത്തിൽ കളിക്കില്ല

Newsroom

ലയണൽ മെസ്സിക്ക് വീണ്ടും പരിക്ക്. മസിൽ ഇഞ്ച്വറിയേറ്റ ലയണൽ മെസ്സി നാളെ പുലർച്ചെ നടക്കുന്ന ഇൻ്റർ മിയാമിയുടെ മത്സരത്തിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു.

മെസ്സി 24 03 16 19 25 22 195

നാഷ്‌വില്ലെയ്‌ക്കെതിരായ ഇൻ്റർ മിയാമിയുടെ അവസാന മത്സരത്തിൽ മെസ്സി കളിച്ചിരുന്നു. ആ കളിയുൽ സ്‌കോർ ചെയ്യുകയും ഗോൾ നേടുകയും ചെയ്തിരുന്നു‌. എന്നാൽ ഡിസി യുണൈറ്റഡിനെതിരെ അദ്ദേഹം കളിക്കില്ല. മെസ്സിയുടെ വലതുകാലിൻ്റെ ഹാംസ്ട്രിംഗിൽ ചെറിയ പരിക്കുണ്ട് എന്ന് ക്ലബ് അറിയിച്ചു.

മുൻകരുതൽ എന്ന നിലയിൽ മെസ്സിയെ നാഷ്‌വില്ലെയ്‌ക്കെതിരെ പരിശീലകൻ പെട്ടെന്ന് സബ് ചെയ്തിരുന്നു. ഇങ്ങനെ ആണെങ്കുലും അർജന്റീന ക്യാമ്പിനൊപ്പം മെസ്സി ചേരും. അർജൻ്റീന ദേശീയ ടീം മാർച്ച് 22ന് എൽ സാൽവഡോറിനെതിരെയും 26ന് കോസ്റ്റാറിക്കക്കെതിരെയും നേരിടുന്നുണ്ട്. ആ രണ്ട് മത്സരവും താരം കളിക്കും.