കോപ അമേരിക്ക 2024 ആരംഭിക്കാൻ ഇനി 100 ദിവസം കൂടെ. ജൂലൈ 20ന് ആണ് കോപ അമേരിക്ക ആരംഭിക്കുന്നത്. അമേരിക്കയാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ജൂൺ 20ന് അർജന്റീനയുടെ മത്സരത്തോടെയാകും ടൂർണമെന്റ് ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ് ഇത്തവണ ഫേവറിറ്റ്സ്. അർജന്റീനക്ക് ആയി മെസ്സി കളിക്കുന്ന അവസാന അന്താരാഷ്ട്ര ടൂർണമെന്റ് ആകുമോ എന്ന പേടിയും ഫുട്ബോൾ ആരാധകർക്ക് ഉണ്ട്.
ബ്രസീലും അർജന്റീനയും ഫൈനലിൽ മാത്രം നേർക്കുനേർ വരാൻ സാധ്യതയുള്ള തരത്തിലാണ് ഇത്തവണ ഗ്രൂപ്പുകൾ. കാനഡയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള പ്ലേഓഫിലെ വിജയിക്കെതിരെ ആകും നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അവരുടെ ആദ്യ മത്സരം കളിക്കുക. പെറു, ചിലി എന്നിവരും അർജന്റീനക്ക് ഒപ്പം ഗ്രൂപ്പ് എയിൽ ഉണ്ട്.
മെക്സിക്കോ, ഇക്വഡോർ, വെനിസ്വേല, ജമൈക്ക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. അമേരിക്ക, ഉറുഗ്വേ, പനാമ,ബൊളീവിയ എന്നിവർ ഗ്രൂപ്പ് സിയിൽ ഏറ്റുമുട്ടും. ബ്രസീൽ ഗ്രൂപ്പ് ഡിയിൽ ആണ്. ബ്രസീലിന് ഒപ്പം കൊളംബിയ, പരാഗ്വേ എന്നിവരും ഒപ്പം ഹോണ്ടുറാസും കോസ്റ്ററിക്കയും തമ്മിൽ നടക്കുന്ന പ്ലേ ഓഫിലെ വിജയികളും ഉണ്ടാകും.
Group A: Argentina, Peru, Chile, [Canada or Trinidad & Tobago]
Group B: Mexico, Ecuador, Venezuela, Jamaica
Group C: United States, Uruguay, Panama, Bolivia
Group D: Brazil, Colombia, Paraguay, Costa Rica or Honduras