ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിന് ഒരു നഷ്ടമല്ല എന്ന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ഗുജറാത്തിന് ഹാർദികിനെ മിസ് ചെയ്യില്ല എന്നും ഹാർദിക് പോയത് ഗുജറാത്ത് ടീമിന് നല്ലതാണ് എന്നും ഹാർദിക് പറഞ്ഞു. ഹാർദിക് ഒരു വലിയ ട്രേഡിലൂടെ ആയിരുന്നു ഗുജറാത്ത് വിട്ട് ഇപ്പോൾ മുംബൈ ഇന്ത്യൻസിൽ എത്തിയത്.
“ഹാർദിക് പാണ്ഡ്യ ശരിക്കും ഗുജറാത്തിന് അത്ര വലിയ നഷ്ടമാണെന്ന് ഞാൻ കരുതുന്നില്ല. അതെ, മധ്യനിരയിലെ ഒരു മികച്ച ഓൾറൗണ്ടറാണ് അദ്ദേഹം, പക്ഷേ അവർക്ക് അതിന് പകരക്കാർ ഉണ്ട്. അവർക്ക് അവിടെ മികച്ച ബൗളിംഗ് ഡെപ്തും ഉണ്ട്. ഗുജറാത്തിൽ ടോപ്പ് ഓർഡറിൽ ആയിരുന്നു ഹാർദിക് ബാറ്റ് ചെയ്തത്, പക്ഷേ ആ സ്ഥാനം അദ്ദേഹത്തിന് യോജിച്ചതാണ് എന്ന് ഞാൻ കരുതുന്നില്ല, അതിനാൽ അദ്ദേഹം ഇല്ലാത്തതാണ് ഗുജറാത്ത് ടൈറ്റൻസിന് നല്ലത്, ”ഹോഗ് തൻ്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.
Back at it 🤙 pic.twitter.com/5qC3l3iX8c
— hardik pandya (@hardikpandya7) February 15, 2024
“ലോവർ മിഡിൽ ഓർഡറിൽ ഒരു ഇന്ത്യൻ ഓൾറൗണ്ടർ ബാറ്റ് ചെയ്യുന്നത് മുംബൈയ്ക്ക് നല്ലതാണ്, അവിടെയാണ് ഹാർദിക് മുംബൈക്ക് ആയി ബാറ്റ് ചെയ്യുക എന്ന് ഞാൻ കരുതുന്നു. ഹാർദിക്കിന് മുംബൈ ഇന്ത്യൻസിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാൻ ആകുമെന്ന് ഞാൻ കരുതുന്നു,” ഹോഗ് കൂട്ടിച്ചേർത്തു.