ചാമ്പ്യൻസ് ലീഗ് ഇനി പുതിയ ഫോർമാറ്റിൽ, മത്സരങ്ങൾ വേറെ ലെവലാകും

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗ് ഇനി പുതിയ ഫോർമാറ്റിൽ. ഇതുവരെ നടന്ന ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ അടുത്ത വർഷം മുതൽ ഉണ്ടാകില്ല. ഇതുവരെ 32 ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കാറ് എന്നാൽ ഇനിമുതൽ 36 ടീമുകൾ ആയിരിക്കും ചാമ്പ്യൻസ് ലീഗ് ഫൈനൽ റൗണ്ടിൽ ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിന് പകരം ലീഗ് ആയിട്ടായിരിക്കും ഇനി മുതൽ ചാമ്പ്യൻസ് ലീഗ് നടക്കുക.

ചാമ്പ്യൻസ് ലീഗ് 24 03 04 19 37 39 214

ഇപ്പോൾ ഗ്രൂപ്പിൽ 6 മത്സരങ്ങൾ കളിക്കുന്നതിനു പകരം ചാമ്പ്യൻസ് ലീഗൽ തുടക്കത്തിൽ എട്ടു മത്സരങ്ങൾ ലീഗ് ഘട്ടത്തിൽ ഒരോ ടീമും കളിക്കും. പ്രീക്വാർട്ടറിന് മുമ്പ് തന്നെ ഒരോ ടീമും എട്ടു ടീമുകളുമായി ഏറ്റുമുട്ടേണ്ടി വരും. എട്ടു ടീമുകൾക്കെതിരെ കളിക്കേണ്ടി വരുന്നത് കൊണ്ട് സൂപ്പർ ടീമുകൾ തുടക്കം മുതൽ തന്നെ പരസ്പരം ഏറ്റുമുട്ടുന്നത് കാണാൻ ആകും.

എട്ടു മത്സരങ്ങൾ എട്ടു വ്യത്യസ്ത ടീമുകൾക്ക് എതിരെ ആയിരിക്കും നടക്കുക. അതിൽ നാലു മത്സരങ്ങൾ ഒരോ ടീമും ഹോം ഗ്രൗണ്ടിലും നാലു മത്സരങ്ങൾ എവേ ഗ്രൗണ്ടിലും കളിക്കും. ഇങ്ങനെ എട്ടു മത്സരങ്ങൾക്ക് ശേഷം മൊത്തം 36 ടീമുകളെയും പോയിൻറ് അടിസ്ഥാനത്തിൽ ക്രമീകരിക്കും. ആദ്യം ഫിനിഷ് ചെയ്യുന്ന എട്ടു ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് കടക്കും. 9 മുതൽ 24 വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ നോക്കോട്ട് ഫൈസിനു മുന്നേ ഒരു പ്ലേ ഓഫ് പോരിൽ ഏറ്റുമുട്ടും. എന്നിട്ട് വിജയിക്കുന്നവർ പ്രീക്വാർട്ടറിലേക്ക് മുന്നേറും. പ്രീക്വാർട്ടറിന് ശേഷം പതിവുപോലെ ആയിരിക്കും മത്സരങ്ങൾ നടക്കുക.

ചാമ്പ്യൻസ് ലീഗ് മാത്രമല്ല യൂറോപ്പ ലീഗും കോൺഫറൻസ് ലീഗും ഈ മാറ്റങ്ങൾക്ക് വിധേയമാകും. ഇതുവരെ കണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാകും ഇനി വരാൻ പോകുന്ന ചാമ്പ്യൻസ് ലീഗ് സീസൺ.